റൈസിങ് കശ്മീര്‍ എഡിറ്റര്‍ ശുജാത് ബുഖാരി വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ശ്രീനഗറില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ലാല്‍ചൗക്കിലെ തിരക്കേറിയ പ്രസ് എന്‍ക്ലേവിലെ തന്റെ ഓഫിസില്‍ വാഹനത്തില്‍ വന്നിറങ്ങിയ ഉടനെ അക്രമികള്‍ ബുഖാരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ബുഖാരിയുടെ ഒരു അംഗരക്ഷകനും മരിച്ചു. വെടിയേറ്റ മറ്റൊരു അംഗരക്ഷകന്റെ നില ഗുരുതരമാണ്. 2000ലുണ്ടായ ഒരു ആക്രമണത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് അംഗരക്ഷകരെ ഏര്‍പ്പെടുത്തിയത്. കശ്മീര്‍ താഴ്‌വരയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ അബ്ദീ മര്‍കസ് കംറാസിന്റെ പ്രസിഡന്റുമായിരുന്നു. ബുഖാരിയുടെ കൊലപാതകത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് ആയി 15 വര്‍ഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്്് ബുഹാരി. കശ്മീരി, ഉറുദു ഭാഷകളിലെ എഴുത്തുകാരനെന്ന നിലയിലും പ്രശസ്തനാണ്.
Next Story

RELATED STORIES

Share it