Kottayam Local

റേഷന്‍ മുന്‍ഗണനാ പട്ടിക:ഗ്രാമസഭകള്‍ക്ക് അവസരം



ഈരാറ്റുപേട്ട: റേഷന്‍ മുന്‍ഗണന പട്ടികയുടെ കരട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചതോടെ അര്‍ഹത സംബന്ധിച്ച വിവരങ്ങള്‍ തീരുമാനിക്കാന്‍ ഗ്രാമസഭകള്‍ക്ക് അവസരം. അനര്‍ഹരായി പട്ടികയില്‍ കയറി കൂടിയവരെ ഗ്രാമസഭകള്‍ക്ക് തിരിച്ചറിയാനാവും. ഗ്രാമസഭകള്‍ക്കൊപ്പം നഗരസഭകളിലെ വാര്‍ഡ് സഭകള്‍ക്കും ഇത്തരം ആളുകളെ ചൂണ്ടിക്കാണിക്കാനാവും. പട്ടികയില്‍ കയറി പറ്റാന്‍ പലരും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു നേരത്തേ അധിക്യതരുടെ പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അതാത് പ്രദേശത്തുള്ളവര്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ഗ്രാമസഭയില്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത്തരത്തില്‍ അനര്‍ഹരായവരെ ഗ്രാമസഭകള്‍ ചൂണ്ടിക്കാണിക്കുന്നതോടെ പഞ്ചായത്തിന്റെയും നഗരസഭകളുടെയും അംഗികാരം കൂടി നേടിയ ശേഷം വിവരം ജില്ലാ സപ്ലൈ ഓഫിസര്‍ക്കു സമര്‍പ്പിക്കാം. 23 വരെയാണ് പട്ടിക പരിശോധിച്ച് തിരികെ സമര്‍പ്പിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. സ്വന്തമായി വാഹനമുള്ളവരും ഇരുനില വീട് ഉള്ളവരും തെറ്റായ വിവരങ്ങള്‍ നല്‍കി പട്ടികയില്‍ ഉള്‍പ്പെട്ടതായി നേരത്തെ അതികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗ്രാമസഭകള്‍ക്ക് ഓരോരുത്തരുടെയും കൃത്യമായ വിവരങ്ങള്‍ നല്‍കാനാവും. അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാവും.
Next Story

RELATED STORIES

Share it