kozhikode local

റേഷന്‍; തൂക്കം പരിശോധിക്കല്‍ പാളി

താമരശ്ശേരി: താലൂക്കിലെ റേഷന്‍ വ്യാപാരി സംഘടനകളുമായി ജില്ലാ സപ്ലൈ ഓഫിസര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വ്യാപാരി പ്രതിനിധികളെ തൂക്കം പരിശോധിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സമവായം ഒന്നാമത്തെ ദിവസം തന്നെ പരാജയപ്പെട്ടു.
തൂക്കം തൊട്ടടുത്തുള്ള വെയ് ബ്രിഡ്ജില്‍ വച്ച് പരിശോധനക്ക് വിധേയമാക്കാന്‍ കോണ്‍ട്രാക്ടര്‍മാരും ലോറി ഉടമകളും വിസമ്മതിച്ചതാണ് കാരണം.
ഓള്‍ കേരളാ റീടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനില്‍പെട്ട റേഷന്‍ കടകളെല്ലാം ഒന്നുകില്‍ തൂക്കം കടയില്‍ വെച്ച് തൂക്കി ബോധ്യപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം വെയ് ബ്രിഡ്ജില്‍ തൂക്കി തൂക്ക ഷീറ്റടക്കം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍കുകയാണ്.
താമരശ്ശേരി വാവാട് ഗോഡൗണ്‍ ആരംഭം മുതല്‍ തന്നെ വ്യാപാരികളുടെ നിരന്തര പരാതിയാണ് അവിടെ നിന്നും ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളില്‍ വന്‍ തൂക്ക കുറവ് ഉണ്ടാവുന്നു എന്നത്. അവിടെ ത്രാസിനു ചുറ്റുമായി പോര്‍ട്ടര്‍മാര്‍ നിന്ന് തൂക്കം വിളിച്ചു പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.
ഇവിടെനിന്നും ലഭിക്കുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ മിക്ക റേഷന്‍ കടകളിലും കെട്ടി കിടക്കുകയാണ്.
അത്തരം ചാക്കുകള്‍ ഒരു കടയ്ക്ക് ഒന്ന് എന്ന രീതി ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചെങ്കിലും നടപ്പാക്കാന്‍ തൊഴിലാളികള്‍ സമ്മതിക്കുന്നില്ലെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it