'റേഷന്‍ തട്ടിപ്പ്: ഇ-പോസ് യന്ത്രം ത്രാസുമായി ബന്ധിപ്പിക്കണം'

കോട്ടയം: റേഷന്‍കടകളിലെ തട്ടിപ്പ് തടയുന്നതിന് ഇ-പോസ് യന്ത്രത്തെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റേഷന്‍കടകളുടെ പ്രവര്‍ത്തനസമയപ്രകാരം സംസ്ഥാനതലത്തില്‍ ഒരേസമയം ഇ-പോസ് മെഷീന്‍ ഓണ്‍/ഓഫ് ചെയ്യാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തയ്യാറാവണം. അവധി ദിവസങ്ങളിലും രാത്രിയിലും കടയുടമകള്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് മാനുവല്‍ അടിസ്ഥാനത്തില്‍ റേഷന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ ഇതുമൂലം കഴിയുമെന്നും പ്രമേയത്തില്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഏതു കടയില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാം. ചില സപ്ലൈ ഓഫിസര്‍മാര്‍ കോഴ വാങ്ങി ഈ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഏതു കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ അനുമതി നല്‍കാത്ത താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കെതിരേയും നല്‍കാന്‍ വിസമ്മതിക്കുന്ന റേഷന്‍ കട ഉടമകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഓള്‍ ഇന്ത്യാ റേഷന്‍കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. ജി രാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. തൂക്കത്തില്‍ വെട്ടിപ്പു നടത്തുകയും ബില്ല് നല്‍കാതിരിക്കുകയും ചെയ്യുന്ന റേഷന്‍ കടകള്‍ക്കെതിരേയുള്ള പരാതികള്‍ 9447365574 എന്ന നമ്പറില്‍ അറിയിക്കണം. പരാതിക ള്‍ ശേഖരിച്ച് ഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനും മറ്റും അക്ഷയ കേന്ദ്രങ്ങളിലൂടെ 16 മുതല്‍ അപേക്ഷിക്കാന്‍ അനുമതി നല്‍കുകയും ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ 1 മുതല്‍ 15 വരെ റേഷന്‍കടകളില്‍ സൗകര്യമൊരുക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it