malappuram local

റേഷന്‍ കടകളില്‍ മിന്നല്‍പ്പരിശോധന: നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി

മലപ്പുറം: റേഷന്‍ അരി കരിഞ്ചന്ത വഴി മറിച്ചു വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൊത്തം വിതരണം ചെയ്യേണ്ട റേഷന്‍ അരിയില്‍ 30 മുതല്‍ 40 ശതമാനം വരെ കരിഞ്ചന്ത വഴി മറിച്ചു വില്‍ക്കുന്നതായും ഒരുമാസം റേഷന്‍ കടകളിലെത്തുന്ന അരിയില്‍ 3.54 കോടി കിലോഗ്രാം കരിഞ്ചന്ത വഴി വില്‍ക്കുന്നുണ്ടെന്നുമായിരുന്നു വിജിലന്‍സിനു ലഭിച്ച വിവരം. ഇന്നലെ രാവിലെ 11 മുതല്‍ ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ പ്രവൃത്തി സമയങ്ങളില്‍ റേഷന്‍ കടകള്‍ അടച്ചിടുന്നതായും ഷോപ്പുകളിലെ സ്റ്റോക്ക് രജിസ്റ്ററുകള്‍ ഒത്തു നോക്കിയതില്‍ സ്‌റ്റോക്കില്‍ വ്യത്യാസമുള്ളതായും കണ്ടെത്തി. ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാതിരിക്കുക, അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കാതിരിക്കുക, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള സബ്‌സിഡി ഇനത്തില്‍ ലഭിക്കേണ്ട അരി മാസത്തില്‍ രണ്ടു തവണയായി നല്‍കുക തുടങ്ങിയ ക്രമക്കേടുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ കുറുവയില്‍ വിജിലന്‍സ് നോര്‍ത്തേണ്‍ റേഞ്ച് പോലിസ് സൂപ്രണ്ട് ഉമ, തവനൂര്‍ മറവഞ്ചേരിയില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും കൊണ്ടോട്ടി നെടിയിരുപ്പില്‍ കോഴിക്കോട് വിജിലന്‍സ് യൂനിറ്റ് ഡിവൈഎസ്പി അശ്വകുമാറും പരിശോധനയ്ക്കു നേതൃത്വം നല്‍കി. റാങ്ക് പട്ടിക റദ്ദായിമലപ്പുറം: ജില്ലയില്‍ വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ (കാറ്റഗറി 01/2014) റാങ്ക് പട്ടിക 2017 ജൂലൈ ഒന്നു മുതല്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it