Cricket

റെയ്‌നയ്ക്ക് അര്‍ധ സെഞ്ച്വറി; മുംബൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

റെയ്‌നയ്ക്ക് അര്‍ധ സെഞ്ച്വറി; മുംബൈക്ക് 170 റണ്‍സ് വിജയലക്ഷ്യം
X

പൂനെ: ഐപിഎല്ലിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കീഴ്‌പ്പെടുത്താന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടത് 170 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 20 ഓവറില്‍ ്ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന സ്‌കോറിലേക്ക് മുംബൈ എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ (75*) ബാറ്റിങാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. 47 പന്തില്‍ നാല് സിക്‌സും ആറ് ഫോറുമാണ് റെയ്‌ന പറത്തിയത്.
ഉജ്ജ്വല ഫോം തുടരുന്ന അമ്പാട്ടി റായിഡുവും (45) ചെന്നൈ നിരയില്‍ തിളങ്ങി. മുന്‍ ടീമായിരുന്ന മുംബൈയ്‌ക്കെതിരോ 35 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറും റായിഡു അടിച്ചെടുത്തു. എം എസ് ധോണി (21 പന്തില്‍ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങനും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.
Next Story

RELATED STORIES

Share it