റെയില്‍വേ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റ് കൈമാറാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രികര്‍ക്ക് ഇനിമുതല്‍ സ്വന്തം ട്രെയിന്‍ ടിക്കറ്റ് മറ്റാര്‍ക്കെങ്കിലും വേണ്ടി കൈമാറാം. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റൊരു വ്യക്തിക്ക് അവരുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനുള്ള നിയമമാണ് റെയില്‍വേ പുതുതായി കൊണ്ടുവരുന്നത്.
ടിക്കറ്റ് കൈമാറുന്നതിന് നിശ്ചിത മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. റെയില്‍വേയുടെ നിര്‍ദേശപ്രകാരം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ടിക്കറ്റ്് കൈമാറ്റം അനുവദിക്കാനുള്ള അനുമതി നല്‍കി. 24 മണിക്കൂറിന് മുമ്പായി എഴുതിനല്‍കിയാല്‍ സ്ഥിരീകരിച്ച ടിക്കറ്റ് മറ്റൊരു കുടുംബാംഗത്തിന് കൈമാറാനാവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, എന്‍സിസി അംഗങ്ങള്‍, കൂടാതെ വിവാഹസംഘങ്ങള്‍ എന്നിവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നിരുന്നാലും ഈ കൈമാറ്റ അഭ്യര്‍ഥന ഒരിക്കല്‍ മാത്രമേ അനുവദിക്കൂ.  വിവാഹപ്പാര്‍ട്ടി, എന്‍സിസി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ 10 ശതമാനത്തിനു  മാത്രമേ ടിക്കറ്റ് കൈമാറ്റം അനുവദിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it