kasaragod local

റെയില്‍വേ അണ്ടര്‍പാസേജ് കുളമായി; പ്രതിഷേധവുമായി നാട്ടുകാര്‍



ആരിക്കാടി: മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആരിക്കാടി റെയില്‍വെ അണ്ടര്‍ പാസേജ് കുളമായി മാറിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. അണ്ടര്‍ പാസേജ് നിര്‍മാണം അശാസ്ത്രീയമായ രീതിയിലാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. തീരദേശ പ്രദേശമായിരുന്നിട്ടും വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. അതിനിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. കോണ്‍ക്രീറ്റിന്റെ പല ഭാഗത്ത് നിന്നും വെള്ളം പ്രവഹിക്കുന്നുണ്ട്. ആരിക്കാടി എല്‍പി സ്‌കൂള്‍, യുപി സ്‌കൂള്‍, അങ്കണവാടി തുടങ്ങിയിടങ്ങളിലേക്കുള്ള ഏക വഴിയാണിത്. 200ല്‍പ്പരം വീടുകളിലേക്കും ആരിക്കാടി വലിയ ജുമുഅത്ത് പള്ളിയിലേക്കുമുള്ള വഴിയാണ് കുളമായി മാറിയത്. വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനവും ഡ്രൈനേജും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല. ഇതേ തുടര്‍ന്ന് കുമ്പോല്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it