wayanad local

റെയില്‍ഫെന്‍സിങ്:നിര്‍ദേശം നടപ്പിലാക്കാന്‍ ഉപസമിതി

സുല്‍ത്താന്‍ ബത്തേരി: മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം റെയില്‍ഫെന്‍സിങ് ആണെന്ന് നിര്‍ദേശം. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വനം വകുപ്പ് ഉദ്വോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശങ്ങളുയര്‍ന്നത്. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥ-രാഷ്ട്രിയ  തലത്തില്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് ആരായുന്നതിന് വേണ്ടിയും അഭിപ്രായങ്ങള്‍ ക്രോഡികരിച്ച് ശാശ്വത പരിഹാരം സ്വീകരിക്കാനുമാണ് യോഗം വിളിച്ച് ചേര്‍ത്തത്.
ചപ്പക്കൊല്ലി, മൂടക്കൊല്ലി, വാകേരി, ചെതലയം, സത്രംകുന്ന്, കട്ടയാട്, സുല്‍ത്താന്‍ ബത്തേരി പ്രദേശങ്ങളില്‍ വന്യമൃഗശല്യം അതിരൂക്ഷമാണ്. വനം വകുപ്പിന്റെ അശ്രദ്ധ കൊണ്ട് വരുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍  ഉദ്യോഗസ്ഥ തലത്തില്‍  കഴിയണമെന്നും യോഗം നിര്‍ദേശിച്ചു. വനം വകുപ്പിന്റെ ശ്രദ്ധ മുഴുവന്‍ വടക്കനാട് മേഖലയിലാണെന്നും  ആക്ഷേപമുയര്‍ന്നു. ആനയെ തരത്താന്‍ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ കൈവശം വടിയും കവണയും മാത്രമാണുള്ളത്, ഇത് അപാര്യപ്തമാണ്, ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ ന ല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യം രൂക്ഷമായ  ഭാഗങ്ങളില്‍ താത്കലിക വാച്ചര്‍മാരെ ഉടന്‍ നിയമിക്കണം. മൂടക്കൊല്ലി മുതല്‍ സത്രംകുന്ന് വരെയുള്ള പത്തുകിലോമീറ്റര്‍ ദൂരം  റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള  പ്രപ്പോസല്‍  വനം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടന്ന് യോഗത്തില്‍ പങ്കെടുത്ത സംസാരിച്ച വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍ അറിയിച്ചു. കട്ടയാട് മേഖലയില്‍ 110 മീറ്റര്‍ ട്രഞ്ച് നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. റെയില്‍ഫെന്‍സിങ് നിര്‍ദ്ദേശം നടപ്പിലാക്കാന്‍  ഉപസമിതി രൂപികരിക്കും. ഇതു വരെയുള്ള നഷ്ടപരിഹാരം കൊടുത്തുതിര്‍ത്തിട്ടുണ്ടന്നും ഡിഎഫ്ഒ അറിയിച്ചു. യോഗത്തില്‍ വയനാടിന് പ്രത്യേക പാക്കേജ് വേണെമെന്ന് ആവശ്യമുയര്‍ന്നു.
രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന്്് റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭയും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അടുത്തയാഴ്ച വനംമന്ത്രിയുമായി ചര്‍ച്ച നടത്തും.നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളായ ജിഷ ഷാജി, സി കെ സഹദേവന്‍, എല്‍സി പൗലോസ്, പി കെ സുമതി, എം കെ സാബു, അഹമ്മദ്കുട്ടി കണ്ണിയന്‍, ജോസ് വി പി, വി കെ ബാബു, കുറിച്യാട് റെയ്ഞ്ച് ഓഫിസര്‍ എം ബാബുരാജ്, ചെതലയം റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ ടി ശശി കുമാര്‍, സെക്ഷന്‍ഫോറസ്റ്റര്‍ വേണു, മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ജെ ദേവസ്യ, കെ ശശാങ്കന്‍, പി പ്രഭാകരന്‍ നായര്‍, സി ആര്‍ ഷാജി, ബാബു പഴുപ്പത്തൂര്‍, ഇബ്രാഹിം തൈത്തൊടി പങ്കെടുത്തു.
Next Story

RELATED STORIES

Share it