റുവാണ്ടയിലെ ഗ്രാമീണര്‍ക്ക് മോദി 200 പശുക്കളെ സമ്മാനിച്ചു
BY kasim kzm25 July 2018 4:13 AM GMT
kasim kzm25 July 2018 4:13 AM GMT
കിഗാലി: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണര്‍ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് മോദി പശുക്കളെ നല്‍കിയത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കാഗമെയുടെ ദാരിദ്ര്യനിര്‍മാര്‍ജന, പോഷകാഹാര സംരക്ഷണത്തിനുള്ള “ഗിരിങ്ക’ പദ്ധതിയിലേക്കാണ് മോദിയുടെ സംഭാവന. രണ്ടു ദിവസത്തെ സന്ദര്‍—ശനത്തിനായി റുവാണ്ടയിലെത്തിയ മോദി റുവേരു ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പശുക്കളെ ഗ്രാമീണര്‍ക്കു കൈമാറി.
പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് ഗിരിങ്ക പദ്ധതി. പശുവിന്റെ ആദ്യ കിടാവിനെ കര്‍ഷകന്‍ അയല്‍വാസിക്ക് നല്‍കണം. റുവാണ്ടയില്‍ നിന്നുതന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. റുവാണ്ടയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് മോദി റുവാണ്ടയിലെത്തിയത്.

Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMT