kasaragod local

റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: ആക്ഷന്‍ കമ്മിറ്റി



കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി മല്‍സ്യ ബന്ധന തുറമുഖ നിര്‍മാണം തത്വത്തില്‍  സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന തുടര്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയില്‍ ജീവന്‍ പണയപ്പെടുത്തി മല്‍സ്യബന്ധനത്തിനിറങ്ങുന്ന തീരദേശവാസികളുടെ തീരാദുരിതത്തിന് അറുതി വരുത്തുന്നതിന് ഏക പോംവഴി മല്‍സ്യബന്ധന തുറമുഖം നിര്‍മിക്കുക മാത്രമാണെന്ന ആശയം ഉടലെടുത്തിട്ട് ഒരു വ്യാഴവട്ടക്കാലമായെങ്കിലും തുറമുഖത്തിന്റെ നിര്‍മാണത്തിന് വഴിതുറന്നത് നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരെ കണ്ട് നിവേദനം നല്‍കിയതോടെ ഹാര്‍ബര്‍ സജീവ പരിഗണനയിലാണെന്ന ഉറപ്പ് ലഭിച്ചു. സംസ്ഥാനത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മൂന്ന് ഹാര്‍ബറുകളില്‍ അജാനൂരിനാണ് മുന്തിയ പരിഗണനയെന്ന് മന്ത്രി പ്രത്യേകം അറിയിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍, അഡ്വ.പി അപ്പുക്കുട്ടന്‍, കെ രാജന്‍, എ ദാമോദരന്‍, എപി രാജന്‍, രാമകൃഷ്ണന്‍ കൊത്തിക്കാല്‍, പികെ കണ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it