Kollam Local

റീകണ്‍സ്ട്രക്ടീവ് സര്‍ജറിയില്‍ അപൂര്‍വ നേട്ടത്തിന്റെ ചരിത്രമെഴുതി മെഡിസിറ്റി

കൊല്ലം: അതിസങ്കീര്‍ണമായ റീകണ്‍സ്ട്രക്ടീവ് സര്‍ജറയില്‍ പുതുവര്‍ഷ തുടക്കത്തില്‍ അപൂര്‍വ നേട്ടവുമായി മേവറം മെഡിസിറ്റി. ആഫ്രിക്കയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായ രോഗിയെ മെഡിസിറ്റിയില്‍ എത്തിച്ച് നിര്‍വഹിച്ച റീകണ്‍സ്ട്രക്ടീവ് സര്‍ജറി പൂര്‍ണ വിജയം. അപകടത്തില്‍ മൂത്രസഞ്ചിക്കും മൂത്രനാളിക്കും ഗുരതരമായി ക്ഷതമേറ്റ് മരണത്തെ മുഖാമുഖം കണ്ട് അഫ്രിക്കയിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷംനാദ് മുഹമ്മദ് മൊയ്തീന് മെഡിസിറ്റിയിലെ റീകണ്‍സ്ട്രക്ടീവ് സര്‍ജറി സമ്മാനിച്ചത് പുതിയ ജന്മമാണ്.ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവോയില്‍ എത്തിയ ഷംനാദിന് അവിടെവച്ചാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ മൂത്രസഞ്ചിക്കും മൂത്രനാളിക്കുമായിരുന്നു എറ്റവും കടുത്ത ക്ഷതം. ഒടിഞ്ഞ ഇടുപ്പെല്ലിന്റെ കൂര്‍ത്ത കഷണം മൂത്രനാളിയിലേക്ക് തുളച്ചുകയറിയിരുന്നു. പരിക്കേറ്റ ഷംനാദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം സെനിഗലിലെ സുമോ ക്ലിനിക്കിലേക്കു മാറ്റി. റീകണ്‍സ്ട്രക്ടീവ് സര്‍ജറി മാത്രമാണ് ഷംനാദിനെ രക്ഷിക്കാനുള്ള മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഈ സൗകര്യമുള്ള മേവറത്തെ മെഡിസിറ്റിയിലെത്തിക്കുകയായിരുന്നു.അനങ്ങാന്‍ പോലുമാകാതെ ആഫ്രിക്കന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഷംനാദ് മുഹമ്മദിനെ അവിടെനിന്ന് എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആംബുലന്‍സില്‍ മെഡിസിറ്റിയിലെത്തിച്ചു. ഡോ. റഫീഖ് മുഹമ്മദ്, ഡോ. ബേബി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട റീകണ്‍സ്ട്രക്ടീവ് സര്‍ജറിയിലൂടെ ഷംനാദിന്റെ മൂത്രസഞ്ചിയും മൂത്രനാളിയും തുന്നിച്ചേര്‍ത്തതോടെ മരണമുഖത്തു നിന്ന് ഷംനാദ് ജീവിതത്തിലേക്ക് മടങ്ങിയെത്തി.
Next Story

RELATED STORIES

Share it