World

റാമല്ല അതിര്‍ത്തി ഇസ്രായേല്‍ അടച്ചു

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ ഇരട്ട നഗരങ്ങളായ റാമല്ലയിലേക്കും അല്‍ ബിര്‍റയിലേക്കുമുള്ള അതിര്‍ത്തി ഇസ്രായേല്‍ സ്ഥിരമായി അടച്ചു. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ റാമല്ലയില്‍ ശനിയാഴ്ച രാത്രി ശക്തമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി അടച്ചുപൂട്ടിയതെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു. പന്ത് ഇപ്പോള്‍ ഫലസ്തീന്‍ ജനങ്ങളുടെ കോര്‍ട്ടിലാണെന്നും എന്നു സമാധാനം പുനസ്ഥാപിക്കുന്നോ അന്ന് അതിര്‍ത്തി തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത കുടിയേറ്റ കേന്ദ്രമായ ബൈത്ത്അല്ലിലേക്കുള്ള എളുപ്പമാര്‍ഗമായിരുന്നു അടച്ചുപൂട്ടിയ ഡിസിഒ ചെക്‌പോയിന്റ്്. റാമല്ലയിലേക്കു കടക്കാന്‍ ഫലസ്തീന്‍ അധികൃതരും നയതന്ത്ര പ്രതിനിധികളും മറ്റും ഈ വഴിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഡിസംബര്‍ ആറിന് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്് ഫലസ്തീനില്‍ ഉടലെടുത്ത പ്രക്ഷോഭം മൂന്നാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കത്തിനിടെ 12 പേര്‍ കൊല്ലപ്പെട്ടു. 2,900 പേര്‍ക്കു പരിക്കേറ്റു. 400ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ കഴിഞ്ഞയാഴ്ച യുഎന്‍ പൊതുസഭ പ്രമേയം പാസാക്കിയിരുന്നു.
Next Story

RELATED STORIES

Share it