Pathanamthitta local

റാന്നിയില്‍ കലുങ്കിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ 19 ലക്ഷം അനുവദിച്ചു



റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ചെത്തോംകര- മുക്കാലുണ്‍ റോഡില്‍  ബലക്ഷയം സംഭവിച്ച കലുങ്കിന് പകരം പുതിയ പാലം നിര്‍മ്മിക്കാന്‍ അനുമതിയായതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ഇതിനായി 19 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ചൊത്തോംകരയില്‍ നിന്നാരംഭിച്ച്  ഇട്ടിയപ്പാറ- അമ്മച്ചിക്കാട് രോഡിലെ മുക്കാലുമണ്ണില്‍ എത്തിച്ചേരുന്ന റോഡാണ് ഇത്. ഇതിലൂടെ വലിയകുളം, മോതിരവയല്‍, വടശേരിക്കര, നാറാണംമൂഴി, പെരുനാട് താലൂക്കിലെ പ്രധാന ജനവാസ കേന്ദ്രങ്ങളേയും ഈ റോഡ് ബന്ധപ്പെടുത്തുന്നു. ശബരിമല സീസണ്‍ സമയത്ത് ചൊത്തോംകരയില്‍ നിന്നും പമ്പയ്ക്കുള്ള അനുബന്ധ റോഡായും ഇത് ഉപയോഗിക്കുന്നു.   പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെത്തോകരയ്ക്കും ഇട്ടിയപ്പാറയ്ക്കും ഇടയില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനായി  ഉപയോഗിച്ചുവന്ന പാരലല്‍ റോഡായിരുന്നു  ഇത്. എന്നാല്‍ കലുങ്കിന് ബലക്ഷയം ഉണ്ടെന്നു കാട്ടി അധികൃതര്‍ ഇതിലേയുള്ള ഭാരം വഹിച്ചുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതോടെ ഗതാഗതസ്തംഭനം  ഉണ്ടായാല്‍ വാഹനങ്ങള്‍ അഞ്ചുകുഴി വഴി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ഇട്ടിയപ്പാറയില്‍ എത്തുന്നത്. പാലം പൂര്‍ത്തിയാവുന്നതോടെ ഇതിന് പരിഹാരമാകും. ആറ് മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തില്‍ ഇരുവരി ഗതാഗതം സാധ്യമാവും.
Next Story

RELATED STORIES

Share it