റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് മറാത്തി ഭാഷയില്‍; അറബിയില്‍ ഉടന്‍

ന്യൂഡല്‍ഹി: ഭരണകൂട പിന്തുണയോടെ ഗുജറാത്തിലുണ്ടായ മുസ്‌ലിം വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ അതിസാഹസികമായും ഒളികാമറയിലൂടെയും പുറംലോകത്തെത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം മറാത്തി ഭാഷയില്‍ പുറത്തിറങ്ങി. അറബിക്, ഫ്രഞ്ച് പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റാണാ അയ്യൂബ് ട്വിറ്ററില്‍ അറിയിച്ചു. ഇതുവരെ ഈ പുസ്തകം 16 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ടെഹല്‍ക്കയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന റാണാ അയ്യൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ചു നടത്തിയ ഒളികാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് 'ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ്.' രാഷ്ട്രീയ സമ്മര്‍ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്ക് തുറന്നുകാട്ടുന്ന ഈ പുസ്തകം 'ഗുജറാത്ത് ഫയല്‍ മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍' എന്ന പേരില്‍ മലയാളത്തില്‍ പ്രതീക്ഷാ ബുക്‌സാണ് പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it