ernakulam local

റസിഡന്‍സ് അസോസിയേഷനുകളുടെ പൊതുവേദി രൂപീകരിക്കും

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കള്ളന്മാരുടെ ശല്യത്തിനും മദ്യമയക്കുമരുന്നു ലോബിയുടെ വിളയാട്ടത്തിനും ഇതര സംസ്ഥാന തൊഴിലാളികളുടെ അശാസ്ത്രീയമായ വാസസ്ഥലങ്ങള്‍ക്കുമെതിരേ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേഖലയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ യോഗം ആവശ്യപ്പെട്ടു.
മാവിന്‍ചുവട്, പാലക്കാട്ടുതാഴം പ്രദേശങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളാണ്. അശാസ്ത്രീയമായി നിര്‍മിച്ച പാര്‍പ്പിട കേന്ദ്രങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ചിലര്‍ പണം സമ്പാദിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാംക്രമിക രോഗങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമാവുന്നതില്‍ നിന്നും ഈ പ്രദേശത്തെ രക്ഷപ്പെടുത്തുന്നതിന് വാഴക്കുളം ഗ്രാമപ്പഞ്ചായത്തിലെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ പൊതുവേദി രൂപീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.
മാവിന്‍ചുവട് റസിഡന്‍സ് അസോസിയേഷന്‍ ഓഫിസില്‍ കൂടിയ സംയുക്ത യോഗം ഒയാസിസ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം എം മുജീബ് റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി സി അഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ഷെറീനാ ബഷീര്‍, ഇസ്മായില്‍ പള്ളിപ്രം, റഹീം കുടിലുങ്ങല്‍, കലേഷന്‍ ആശാരിക്കുടിയില്‍, അനില്‍ തൂമ്പായില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it