Flash News

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 മരണം

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 മരണം
X


മോസ്‌കോ : മോസ്‌കോയ്ക്കടുത്ത് റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു. മോസ്‌കോവില്‍ നിന്നും യൂറാല്‍ പര്‍വതനിരകളിലുള്ള ഒര്‍സ്‌കിലേക്ക് പറക്കുകയായിരുന്ന സറാതവ് എയര്‍ലൈന്‍സിന്റെ ആഭ്യന്തരസര്‍വീസ് വിമാനമാണ് തകര്‍ന്നത്.
മരിച്ചവരില്‍ 65 പേര്‍ യാത്രക്കാരും ആറു പേര്‍ വിമാന ജീവനക്കാരുമാണ്. മോസ്‌കോ ദോമോദെദോവോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
Next Story

RELATED STORIES

Share it