World

റഷ്യന്‍ മുന്‍ സൈനികനു നേരെ വിഷ ആക്രമണം കുറ്റാരോപിതനായ രണ്ടാമനെയും തിരിച്ചറിഞ്ഞതായി റിപോര്‍ട്ട്‌

ലണ്ടന്‍: ബ്രിട്ടന് വേണ്ടി ചാരവൃത്തി നടത്തിയ റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെ നടന്ന വിഷ ആക്രമണത്തില്‍ ആരോപണ വിധേയനായ രണ്ടാമത്തെ റഷ്യക്കാരനെയും തിരിച്ചറിഞ്ഞതായി റിപോര്‍ട്ട്.
അലക്‌സാണ്ടര്‍ പട്രോവ് എന്ന പേരാണ് നേരത്തെ വെളിപ്പെടുത്തിയതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് അലക്‌സാണ്ടര്‍ മിഷ്‌കിന്‍ എന്നാണെന്നു ബെല്ലിങ്കാറ്റ് വെബ്‌സൈറ്റ് പുറത്തുവിട്ടു. അലക്‌സാണ്ടര്‍ പെട്രോവ് എന്ന പേരില്‍ ഇയാള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഉെക്രയ്‌നിലേക്കും നിരവധി യാത്രകള്‍ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
റഷ്യന്‍ സൈനിക ഡോക്ടറായ മിഷ്‌കിന്‍ റഷ്യന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം തന്നെ പുറത്തുവിടുമെന്നാണു സൂചന. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാളുടെ പേരുവിവരങ്ങള്‍ ബെല്ലിങ് കാറ്റ് പുറത്തിവിട്ടിരുന്നു. എന്നാല്‍ ഇതു റഷ്യ നിഷേധിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണു സെര്‍ജി സ്‌ക്രിപാളിനെയും മകള്‍ യൂലിയയെയും അബോധാവസ്ഥയില്‍ സാലിസ്‌ബെറിയില്‍ നിന്നു കണ്ടെത്തുന്നത്. ഇരുവര്‍ക്കു നേരെ നോവിചോക്ക് എന്ന രാസവസ്തു പ്രയോഗിച്ചതായും ആക്രമണത്തില്‍ റഷ്യക്ക് പങ്കുണ്ടെന്നും ബ്രിട്ടന്‍ ആരോപിച്ചിരുന്നു.
അന്വേഷണത്തില്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരായ രണ്ടു പേരാണു പ്രതികളെന്ന് ബ്രിട്ടന്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
എന്നാല്‍ കുറ്റരോപിതരായ രണ്ടു പേരും റഷ്യയിലെ സാധാരണ പൗരന്‍മാരാണെന്നാണു വഌദ്മിര്‍ പുടിന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇവര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്നാണു ബെല്ലിങ്കാറ്റ് വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it