World

റഷ്യന്‍ ഇടപെടല്‍: രേഖകള്‍ രഹസ്യ പട്ടികയില്‍ നിന്നു നീക്കംചെയ്ത് ട്രംപ്‌

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട പ്രധാന രേഖകളെ രഹസ്യപട്ടികയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം ചെയ്തു. എഫ്ബിഐ അന്വേഷണ രേഖകളാണിത്. പട്ടികയില്‍ നിന്നു നീക്കംചെയ്തതില്‍ വാറന്റ് അപേക്ഷകളും മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ സന്ദേശങ്ങളുമുണ്ട്. കൂടാതെ നീതിന്യായ വകുപ്പിലെയും എഫ്ബിഐയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സന്ദേശങ്ങളാണു രേഖകളിലുള്ളത്. വിഷയത്തില്‍ അസാധാരണമായ നടപടിയാണു ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. റഷ്യന്‍ ഇടപെടലിലെ അന്വേഷണം ട്രംപിനെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണെന്നും ഇതിനു പിന്നില്‍ എഫ്ബിഐയിലെയും നീതിന്യായ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നു ട്രംപ് വിശ്വസിക്കുന്നതായും റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം പറയുന്നു.
Next Story

RELATED STORIES

Share it