malappuram local

റവന്യൂ ഭൂമിയിലെ പാറപൊട്ടിച്ച് അനധികൃത നിര്‍മാണം

നിലമ്പൂര്‍: റവന്യൂ, വനം വകുപ്പുകളെ നോക്കുകുത്തിയാക്കി പുറമ്പോക്ക് ഭൂമിയില്‍ നിന്നു വെടിമരുന്നും യന്ത്രങ്ങളും ഉപയോഗിച്ച് വ്യാപകമായി പാറ പൊട്ടിച്ച് 20 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ കയ്യാലകള്‍ നിര്‍മിക്കുന്നു. പന്തീരായിരം വനമേഖലയിലൂടെ ഒഴുകിയെത്തുന്ന കറുവന്‍ പുഴ ആറാം ബ്ലോക്കിലാണ് സംഭവം.
ഇവിടെയുള്ള കൃഷിയിടത്തിനോടുചേര്‍ന്നുള്ള സ്ഥലത്തെ പാറകളാണ് വ്യാപകമായി പൊട്ടിക്കുന്നത.് ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അനധികൃത പ്രവൃത്തികള്‍ നടന്നത് പുള്ളിപ്പാടം വില്ലേജില്‍പ്പെട്ട ആറാം ബ്ലോക്ക് മുതല്‍ 13ാം ബ്ലോക്ക് വരെയുള്ള ഭാഗത്താണ്. മാസങ്ങള്‍ക്ക് മുമ്പ് റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ ആറാം ബ്ലോക്കില്‍ പുഴ പുറമ്പോക്ക് ഭൂമി കൈ.േറി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയിട്ടും വനം-റവന്യൂ വകുപ്പുകള്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ പിന്‍ബലത്തിലാണ് മൈലാടി സ്വദേശി യന്ത്രങ്ങള്‍ ഉപയോഗിച്ച് റവന്യൂ ഭൂമിയില്‍ നിന്നു വ്യാപകമായി പാറ പൊട്ടിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരെ സ്വാധീനിച്ചാണ് സ്വകാര്യ വ്യക്തികള്‍ അനധികൃത പാറ പൊട്ടിക്കലും നിര്‍മാണ പ്രവൃത്തികളും നടത്തുന്നത്. ജില്ലയിലെ തന്നെ പ്രധാന ടൂറിസം മേഖലയാണിത്. അനധികൃത പാറ പൊട്ടിക്കല്‍ ദിവസങ്ങളായി തുടരുമ്പോഴും റവന്യൂ വകുപ്പിന് അനക്കമില്ല.
Next Story

RELATED STORIES

Share it