Gulf

റമദാന്‍ വൃതാരംഭം യുഎഇയില്‍ ആയിരത്തിലധികം തടവുകാര്‍ക്ക് മോചനം

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റമദാന്‍ പ്രമാണിച്ച് വിവിധ രാജ്യക്കാരായ 700 തടവുകാരെ മാപ്പ് നല്‍കി. കുടുംബത്തോടപ്പം കഴിച്ച് കൂട്ടി പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിന് പുതിയ മാറ്റങ്ങള്‍ വരുത്താനും വേണ്ടിയാണ് ജയില്‍ മികച്ച ജീവിതം കാഴ്ച വെച്ച ഈ തടവുകാര്‍ക്ക് ശൈഖ് മുഹമ്മദ് മാപ്പ് നല്‍കുന്നതെന്ന് ദുബയ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബയ് പോലീസുമായി സഹകരിച്ച് തടവുകാരകാരെ മോചിപ്പിക്കുന്ന നടപടി സ്വീകരിക്കാന്‍ ദുബയ് പബ്ലിക്ക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഔദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി റമദാന്‍ പ്രമാണിച്ച് 302 തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാനില്‍ തടവില്‍ കഴിയുന്ന 70 പേരെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it