റമദാനില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും ; ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അവധിയില്ല
BY fousiya sidheek28 May 2017 4:39 AM GMT
fousiya sidheek28 May 2017 4:39 AM GMT
ദോഹ: റമദാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി അധികൃതര്‍. പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റമദാനില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ അവധികള്‍ റദ്ദാക്കും. എല്ലാ മുനിസിപ്പാലിറ്റികളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അടിയന്തരസാഹചര്യങ്ങളിലൊഴികെ ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളിലെ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് റമദാനില്‍ അവധി നല്‍കില്ല. ദോഹ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണമാണ് ദോഹയും റയ്യാനും. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യശാലകളിലും റസ്റ്റൊറന്റുകളിലും പരിശോധന കര്‍ക്കശമാകും. രാവിലെയുള്ള സമയങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുന്നതിനായിരിക്കും ഊന്നല്‍. വൈകുന്നേരങ്ങളില്‍ ഇഫ്താറിന് മുമ്പും അതിനു ശേഷവും റസ്റ്റൊറന്റുകളില്‍ മിന്നല്‍ പരിശോധന നടത്തും. ഭക്ഷണശാലകളില്‍ പ്രത്യേകിച്ചും വറുത്ത ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ പ്രത്യേക പരിശോധന ഉണ്ടാവും. ഭക്ഷ്യ ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളുമായി മുനിസിപ്പാലിറ്റികള്‍ സഹകരിക്കുന്നുണ്ട്. റസ്റ്റൊറന്റുകളില്‍ നിന്നും മറ്റും ഇഫ്താര്‍ ടെന്റുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് മുമ്പും ഭക്ഷണം കൊണ്ടുവരുമ്പോഴും ഇഫ്താര്‍ ടെന്റുകളിലെത്തിച്ച് വിതരണം ചെയ്യുന്നതിനു മുമ്പും പരിശോധന നടത്തും. സുരക്ഷിത ആരോഗ്യമാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഭക്ഷണശാലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT