റബര്‍ ബോര്‍ഡിന് ആവശ്യമായ ഫണ്ട് അനുവദിക്കണം: കൊടിക്കുന്നില്‍

കോട്ടയം: വര്‍ഷങ്ങളായി നല്‍കിവരുന്ന ബജറ്റ് വിഹിതത്തില്‍ കാര്യമായ കുറവുവരുത്തി റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തി ആവശ്യമായ ധനസഹായം നല്‍കണമെന്ന് ഓള്‍ ഇന്ത്യ റബര്‍ ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തില്‍ മാത്രം ബജറ്റ് വിഹിതത്തില്‍ 136 കോടി രൂപയാണ് പ്ലാന്‍ ഫണ്ടില്‍ കുറവുവരുത്തിയത്. ഇത് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയും കര്‍ഷകര്‍ക്കുള്ള ധനസഹായം മുടങ്ങാന്‍ ഇടവരുത്തുകയും ചെയ്തു. തെറ്റായ കണക്കിന്റെ പിന്‍ബലത്തില്‍ ബോര്‍ഡിന് അനുവദിക്കുന്ന ഫണ്ട് വിഹിതം മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കുന്നുവെന്ന വാര്‍ത്തകള്‍ റബര്‍ ബോര്‍ഡ് ജീവനക്കാരെ കര്‍ഷക- പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിന് തുല്യമാണെന്നും എംപി  കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it