റഫേല്‍ ഇടപാട്‌യശ്വന്തും അരുണ്‍ ഷൂരിയും ഭൂഷണും ഹരജിയുമായി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച റഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചു. കരാറില്‍ ഉന്നതരായ പൊതുപ്രവര്‍ത്തകരില്‍ കുറ്റകരമായ ദുര്‍നടപടി ഉണ്ടായിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഹരജിയില്‍ ചൂണ്ടിക്കാണിച്ച കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി അന്വേഷിച്ച് സ്ഥിതിവിവര റിപോര്‍ട്ടുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം നാലിന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ കണ്ടശേഷം മൂന്നുപേരും സിബിഐക്ക് പരാതി നല്‍കിയിരുന്നു. സിബിഐയിലെ പോരിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അവധിയില്‍ പോവാന്‍ സര്‍ക്കാര്‍ വര്‍മയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.റഫേല്‍ ഇടപാടിന് തീരുമാനമെടുത്തതു സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 29നകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി 10ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഹരജി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it