റഫറിക്കെതിരേ ഫിഫയ്ക്ക് രണ്ടര ലക്ഷം പേര്‍ ഒപ്പിട്ട പരാതി

മോസ്‌കോ: ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മല്‍സരം പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി കൊളംബിയന്‍ ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം ആരാധകര്‍ ഒപ്പുവച്ച പരാതിയുമായി ഫിഫയെ സമീപിക്കാനൊരുങ്ങുകയാണ് ആരാധകര്‍.
അമേരിക്കക്കാരനായ റഫറിയെടുത്ത പല തീരുമാനങ്ങളും കൊളംബിയന്‍ ടീമിനെതിരായിരുന്നുവെന്നാണ് ആരാധകരുടെ പരാതി. മല്‍സരശേഷം റഫറിക്കെതിരേ ഇതിഹാസ താരം മറഡോണയും കൊളംബിയന്‍ കോച്ചും രംഗത്തെത്തിയിരുന്നു.
എട്ടു മഞ്ഞ കാര്‍ഡുകളാണ് റഫറി മല്‍സരത്തില്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ റദാമേല്‍ ഫല്‍കാവോ ഉള്‍പ്പെടെ ആറു കൊളംബിയ കളിക്കാര്‍ക്കും രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. ഇവയെച്ചൊല്ലി റഫറിയും കൊളംബിയന്‍ കളിക്കാരും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ കാര്‍ലോസ് ബെക്ക നേടിയ നിര്‍ണായക ഗോള്‍, മൈതാനിയില്‍ മറ്റൊരു പന്ത് ഉള്ളതിനാല്‍ റഫറി അനുവദിച്ചിരുന്നില്ല. ഇതും പുനപ്പരിശോധിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 90 മിനിറ്റ് കളിയിലും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ 1-1 ആയതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
Next Story

RELATED STORIES

Share it