രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി
BY kasim kzm24 April 2018 3:02 AM GMT
kasim kzm24 April 2018 3:02 AM GMT
ബംഗളൂരു: ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി വിചാരണക്കോടതിയില്‍ ഹരജി നല്‍കി. അര്‍ബുദം ബാധിച്ച് അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശന അനുമതി തേടിയത്. ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്നലെയാണ് മഅ്ദനി ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി മഅ്ദനിയുടെ അപേക്ഷ കോടതി നാളത്തേക്കു മാറ്റി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിന് പുറമെ എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും മഅ്ദനി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി ഉസ്മാന്‍ മുഖേനയാണ് ഹരജി നല്‍കിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT