thrissur local

രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിസ്വീകരിച്ചതായി ആരോഗ്യവിഭാഗം

തൃശൂര്‍: തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജിലെ മഞ്ഞപ്പിത്ത ബാധ ഹെപ്പറ്റൈറ്റിസ്എ കൊണ്ടുള്ള മഞ്ഞപ്പിത്തമാണ് എന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം സുഹീത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ്എ  ഉണ്ടായിരിക്കുന്നത് എന്നാണ് കുടിവെള്ള സ്രോതസ്സുകളുടെ പരിശോധനയില്‍ നിന്നും മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ സംഘത്തിനു മനസ്സിലാക്കാന്‍ സാധിച്ചത്. മനുഷ്യ വിസര്‍ജ്ജ്യം കലര്‍ന്നിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് വെള്ളത്തില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം. നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച വിദ്യാര്‍ഥികളുടെ വിസര്‍ജ്ജ്യം കുഴിച്ച് മൂടപ്പെട്ടതോ പൊട്ടി ഒലിക്കപ്പെട്ടതോയായ സെപ്റ്റിക് ടാങ്കിലൂടെ വെള്ളത്തില്‍ കലര്‍ന്നായിരിക്കണം മഞ്ഞപ്പിത്ത ബാധ ഉണ്ടായത്.
സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചുമതല പി.ഡബ്ല്യൂ.ഡി ഏറ്റെടുത്തിട്ടുണ്ട്. സ്ഥലത്ത് കൃത്യമായി ക്‌ളോറിനേഷന്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പീച്ചിയില്‍ നിന്നുള്ള വെള്ളവും കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വെള്ളവുമാണ് എഞ്ചിനീയറിംഗ് കോളജില്‍ ഉപയോഗിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ ഇടപെടലിനെതുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറക്ക് തുടര്‍ പരിശോധനക്ക് ശേഷം അടച്ചിട്ട ഹോസ്റ്റലുകള്‍ തുറക്കുമെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it