രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് ചേരി തിരിഞ്ഞു പ്രകടനം
BY kasim kzm13 Dec 2017 3:17 AM GMT
kasim kzm13 Dec 2017 3:17 AM GMT
പരപ്പനങ്ങാടി: എഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു പ്രകടനം നടത്തി. വൈകുന്നേരം 5.30 ഓടുകൂടി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ആണ് ആദ്യം ടൗണില്‍ പ്രകടനം നടത്തിയത്. ബാന്‍ഡ് മേളത്തോടെ നടത്തിയ പ്രകടനത്തിന് ശേഷം മധുര പലഹാരം വിതരണവും നടത്തി. രാഹുല്‍ ഗാന്ധിയുടെ പ്ലകാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്. സി ബാലഗോപാലന്‍, യു വി സുരേന്ദ്രന്‍, പി എ ലത്തീഫ്, ടി വി സുചിത്രന്‍, കെ പി ഷാജഹാന്‍, ബി പി സുഹാസ്, കെ അബ്ദുല്‍ ഗഫൂര്‍, പി കെ മോഹന്‍ദാസ്, പി കെ മനോജ്, രാമകൃഷ്ണന്‍ നേതൃത്വം നല്‍കി. ആദ്യത്തെ പ്രകടനം കഴിഞ്ഞു 6. 30 ഓടുകൂടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത പ്രകടനവും വന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് പി ഒ സലാം, ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ഹംസക്കോയ, കെ എം ഭരതന്‍, ഖാദര്‍ പാലത്തിങ്ങള്‍, റഫീഖ് കൈറ്റാല, എം പി ജിതേഷ്, ഷെഫീഖ് ഉള്ളണം, ഹക്കീം മുണ്ടിയന്‍ കാവ്, സഹദ് റിന്‍ഷാദ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT