രാഹുലിനെതിരേ പരാമര്‍ശം: ബിഎസ്പി നേതാവിനെ പുറത്താക്കി

ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ ബിഎസ്പി ഉപാധ്യക്ഷന്‍ ജയപ്രകാശ് സിങിനെ പാര്‍ട്ടി നേതാവ് മായാവതി പുറത്താക്കി. രാഹുലിന്റെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തിന് ഒരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ലെന്നാണു സിങ് പറഞ്ഞത്. എതിര്‍ രാഷ്ട്രീയകക്ഷിയുടെ ഒരു നേതാവിനെതിരേ സിങിന്റെ വ്യക്തിപരമായ അഭിപ്രായം ഗൗരവത്തിലെടുക്കുന്നുവെന്നും അദ്ദേഹത്തെ പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുകയാണെന്നും മായാവതി പറഞ്ഞു. ബിഎസ്പി പ്രവര്‍ത്തകരുടെ യോഗത്തില്‍ തിങ്കളാഴ്ചയാണ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.
Next Story

RELATED STORIES

Share it