kasaragod local

രാഷ്ട്രീയ മഞ്ചിന്റെ ഇഫ്താര്‍ സംഗമത്തിനെതിരേ പ്രതിഷേധം; സംഘപരിവാരത്തില്‍ ഭിന്നത



മഞ്ചേശ്വരം: മുസ്്‌ലിം ഐക്യവേദിയുടെ പ്രതിഷേധത്തിനിടയില്‍ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ഇഫ്താര്‍ സംഗമം ഹൊസങ്കടിയില്‍ നടന്നു. സംഘ്പരിവാറിലേക്ക് മുസ്്‌ലിംകളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും രാജ്യത്തെ വര്‍ഗീയമായി വേര്‍തിരിക്കുന്നവര്‍ക്ക് ഓശാനപാടുന്നവര്‍ക്ക് മുസ്്‌ലിം സമൂഹത്തില്‍ സ്ഥാനമില്ലെ   പറഞ്ഞാണ് പ്രതിഷേധ സംഗമം നടത്തിയത്. ഹനീഫ ഹൊസങ്കടി, മുഹമ്മദ് ഇക്ബാല്‍, മജീദ് മച്ചംപാടി, സിറാജ് ഉപ്പള, ശാഫി മുസോടി, ഇഖ്ബാല്‍ ഹൊസങ്കടി, മുബാറക്, മുസ്തഫ മച്ചംപാടി, മജീദ് പാവള, ലത്തീഫ് മീഞ്ച നേതൃത്വം നല്‍കി. രാഷ്ട്രീയ മഞ്ചിന്റെ ഇഫ്താര്‍ പരിപാടി നടന്ന ഓഡിറ്റോറിയത്തിന് മുന്നില്‍ മുസ്്‌ലിം ഐക്യവേദി പ്രതിഷേധ ഇഫ്താര്‍ സംഗമം നടത്തി. കനത്ത പോലിസ് കാവലിലായിരുന്നു ഇഫ്താര്‍ സംഗമം നടത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും സംഘ്പരിവാര്‍ അനുകൂലികളായ 35ഓളം പേര്‍ മാത്രമാണ് സംഗമത്തില്‍ പങ്കെടുത്തത്. നോമ്പ്തുറക്ക് പഴവര്‍ഗങ്ങള്‍ക്ക് പുറമെ ചിക്കന്‍ചില്ലിയും പൊറോട്ടയുമാണ് വിതരണം ചെയ്തത്. രാഷ്ട്രീയ മഞ്ചിന്റെ സംസ്ഥാന അധ്യക്ഷനും വഖഫ് ബോര്‍ഡ് അംഗവുമായ യു എ നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ണാടക മൈനോറിറ്റി മോര്‍ച്ച റഹീം ഉച്ചില്‍ മുഖ്യാതിഥിയായിരുന്നു. മുസ്്‌ലിം രാഷ്ട്രീയ മഞ്ച് ജില്ലാ പ്രസിഡന്റ് കെ പി മുനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളും ബിജെപി നേതാക്കളായ ഹരീഷ് മഞ്ചേശ്വരം, ആദര്‍ശ് മഞ്ചേശ്വരം, ഹരിശ്ചന്ദ്ര തുടങ്ങിയവരും സംബന്ധിച്ചു. എന്നാല്‍ പരിപാടിയിലേക്ക് ക്ഷണിച്ച പ്രധാന രാഷ്ട്രീയ കക്ഷി പ്രതിനിധികളൊന്നും പങ്കെടുക്കാത്തതിന് പുറമെ ബിജെപി ജില്ലാ നേതാക്കളും പങ്കെടുത്തില്ല. തങ്ങളുടെ അറിവോടെയല്ല പരിപാടി സംഘടിപ്പിച്ചതെന്നും മുസ്്‌ലിം മോര്‍ച്ച പ്രസിഡന്റായിരുന്ന കെ പി മുനീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it