palakkad local

രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ സിപിഎമ്മും സിപിഐയും മല്‍സരിക്കുന്നു

പാലക്കാട്: രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ സിപിഎമ്മും സിപിഐയും മല്‍സരിക്കുകയാണെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം  കൊലപ്പെടുത്തിയതിന്റെ സമാന സംഭവമാണ് മണ്ണാര്‍ക്കാട് സിപിഐ നടത്തിയ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും.
കണ്ണൂര്‍ സംഭവത്തില്‍ അപലപിച്ച സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി മണ്ണാര്‍ക്കാട്ട് നടത്തിയ കൊലപാതകത്തെക്കുറിച്ച് അഭിപ്രായം പറയണം. സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങളോട് സിപിഐ പ്രകടപ്പിച്ച എതിര്‍പ്പിനെ യുഡിഎഫ് അനുകൂലിക്കുന്നുണ്ടെങ്കിലും കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലൂം അനൂകുലിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അട്ടപ്പാടിയില്‍ ആദിവാസിക്ഷേമത്തിനായി കോടികണക്കിനു രൂപയും മറ്റു ചെലവിടുമ്പോഴാണ് ആദിവാസി യുവാവ് പട്ടിണിമാറ്റാന്‍ഭക്ഷണം മോഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരിക്കുന്നത്.
ഇതിന് സര്‍ക്കാറും ഉത്തരവാദിയാണ്. ഇത് കൊണ്ട് അട്ടപ്പാടിയില്‍ നടക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് കേന്ദ്ര പാര്‍ലമെന്ററി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it