രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് അഭിപ്രായം തേടും

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് നിയമ ഭേദഗതി കൊണ്ടുവരുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള കക്ഷികളില്‍  നിന്ന് ദേശീയ നിയമ കമ്മീഷന്‍  അഭിപ്രായം തേടും. വിഷയത്തില്‍  ഭരണഘടനാ വിദഗ്ധര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ബ്യൂറോക്രാറ്റുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കും. അടുത്തമാസം എട്ടിന് അഭിപ്രായങ്ങള്‍ നിയമ കമ്മീഷന് ലഭിക്കുമെന്നും നിയമ കമ്മീഷന്‍  ചെയര്‍മാന്‍  ബി എസ് ചൗഹാന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം 1967വരെ രണ്ടു പതിറ്റാണ്ട് രാജ്യത്ത് ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും  കമ്മീഷന്‍ വ്യക്തമാക്കി.  എന്നാല്‍,  1968ലും 1969ലും ചില സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിട്ടതും പിന്നാലെ ലോക്‌സഭ പിരിച്ചുവിട്ടതുമാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് പ്രതിസന്ധിയായതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എന്നാല്‍,  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നീതി ആയോഗ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. കൂടാതെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി രാഷ്ട്രപതിയും വ്യക്തമാക്കി. ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുകയാണെങ്കില്‍  ഇനി 1951ലെ ജനപ്രാതിനിത്യ നിയമവും ലോക്‌സഭ നിയമസഭ നിയമങ്ങളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യേണ്ടി വരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകള്‍  നടത്തുന്നതിനുള്ള ആലോചനകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it