രാജ്യസ്‌നേഹം ഒരു മതത്തിന്റെയും കുത്തകയല്ല: ജ. സിറിയക് ജോസഫ്

തിരുവല്ല: രാജ്യസ്‌നേഹം ഒരു മതത്തിന്റെയും ജാതിയുടെയും കുത്തകയല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്നു സുപ്രിംകോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ്. മാര്‍ത്തോമ്മാ സഭാപരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്തയുടെ 88ാമത് ജന്മദിനാഘോഷവും പട്ടത്വ വജ്രജൂബിലി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭകള്‍ രാഷ്ട്രീയബന്ധം പുലര്‍ത്താന്‍ പാടില്ല. സഭകളെ പ്രതിനിധീകരിക്കുന്ന മെത്രാപോലീത്തമാരും വൈദികരും നേതൃത്വം നല്‍കുന്നവരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സഭയുടെ അടിസ്ഥാനം മൂല്യങ്ങളാണെന്നും മൂല്യത്തില്‍ ഉറപ്പുള്ള വിശ്വാസ സമൂഹത്തെ രൂപപ്പെടുത്തേണ്ടത് സഭയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അധ്യക്ഷത വഹിച്ചു. യുയാക്കിം മാര്‍ കൂറിലോസ് മെത്രാപോലീത്ത, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ആന്റോ ആന്റണി എംപി, ജില്ലാ പോലിസ് സൂപ്രണ്ട് ടി നാരായണന്‍, സഭാ സെക്രട്ടറി റവ. കെ ജി ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it