Flash News

രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
X


തിരുവനന്തപുരം :  ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടി കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.  സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളിയതിനെ തുടര്‍ന്നാണ് മുന്നണി കേന്ദ്ര തിഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികളുടെ വോട്ടുകള്‍ റദ്ദ് ചെയ്യണമന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്.  സിപിഐ, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍  പോളിംഗ് ഏജന്റിനെ നിശ്ചയിക്കാത്തതിനാല്‍ വോട്ട് റദ്ദാക്കണമെന്നായിരുന്നു യുഡിഎഫിന്റെ പരാതി.പോളിംഗ് ഏജന്റുമാരെ നിശ്ചയിച്ച ശേഷം, ഏജന്റുമാര്‍ പോളിംഗ് കേന്ദ്രത്തില്‍ ഉണ്ടാവുകയും എംഎല്‍എ മാര്‍ തങ്ങളുടെ വോട്ടുകള്‍ ഏജന്റുമാരെ കാണിക്കണമെന്നുമാണ് ചട്ടം.

എന്നാല്‍ വോട്ട് മൗലികാവകാശമാണെന്ന് പരിഗണിച്ച് യുഡിഎഫിന്റെ പരാതി തള്ളാനും എംഎല്‍എ മാരുടെ വോട്ടുകള്‍ പരിഗണിക്കാനും വരണാധികാരി കൂടിയായ നിയമസഭ സെക്രട്ടറി എം ബാബു പ്രകാശ് ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് കേന്ദ്ര തിഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കുകയും അഞ്ച് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്്്.
Next Story

RELATED STORIES

Share it