രാജ്യത്ത് 19,500 മാതൃഭാഷകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 19,500 പ്രാദേശിക ഭാഷകള്‍ മാതൃഭാഷകളായി ഉപയോഗിക്കുന്നുവെന്ന് സര്‍വേ ഫലം. 96.71 ശതമാനം ആളുകളും പ്രധാനപ്പെട്ട 22 ഭാഷകളാണ് മാതൃഭാഷയായി ഉപയോഗിക്കുന്നത്. രാജ്യത്ത് 10,000ലധികം ആളുകള്‍ ഉപയോഗിക്കുന്ന 121 ഭാഷകളുണ്ട്. ഭാഷകളുടെ തരംതിരിച്ച പട്ടികയില്‍പ്പെടാത്ത 1369 പ്രാദേശിക ഭാഷകള്‍ മാതൃഭാഷകളായി ഉപയോഗിക്കുന്നുണ്ട്. 2001ലെ സെന്‍സസ് പ്രകാരം ഭരണഘടനയുടെ എട്ടാമത് ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരുന്ന 22 ഭാഷകള്‍ 2011ലെ സെന്‍സസിലും അതേ ഷെഡ്യൂളിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കിണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉര്‍ദു, ബോഡോ, സന്തലി, മൈതിലി, ഡോഗ്രി എന്നിവയാണ് ഭരണഘടനയുടെ എട്ടാമത് ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഭാഷകള്‍.
Next Story

RELATED STORIES

Share it