Breaking News

രാജ്യത്തെ പശുക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്: ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 50 കോടി

രാജ്യത്തെ പശുക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്: ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 50 കോടി
X
ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്കും ഇനി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്. ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന് ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 50 കോടി. നാലു കോടി പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. പശുക്കളുടെ ഇനം, ലിംഗം, ഉയരം, ശരീരത്തിലെ അടയങ്ങളള്‍ തുടങ്ങി വിവരങ്ങളാണ് തിരിച്ചറിയല്‍ കാര്‍ഡിലുണ്ടാവുക. ഇവയില്‍ കൃത്രിമം നടത്താതിരിക്കാന്‍ പോളിയൂറിത്തേന്‍ ടാഗായിരിക്കും ഉപയോഗിക്കുക.

2022ഓടെ കര്‍ഷകവരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കാര്‍ഷിക ഉത്പാദനത്തില്‍ നിന്ന് മാത്രം സാധിക്കില്ല. അതിനാല്‍ കാലിവളര്‍ത്തല്‍ മേഖലക്കും പ്രാധാന്യം നല്‍കുക വഴി ഇത് സാധിച്ചെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ പേര് പശു സഞ്ജീവനി എന്നാണ്. കാര്‍ഡ് ഒന്നിന് പത്ത് രൂപയ്ക്കടുത്താകും വില. കാലിവളര്‍ത്തല്‍ മേഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി കൃത്രിമ ബീജസങ്കലനത്തിലൂടെ ഉയര്‍ന്ന സങ്കരയിനം കാലികളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിക്ക് 200 കോടിയാണ് ഈ വര്‍ഷത്തെ ബജറ്റിലെ വിഹിതം.
Next Story

RELATED STORIES

Share it