രാജേഷ് വധം വാളും വെട്ടുകത്തിയും കണ്ടെത്തി

കരുനാഗപ്പള്ളി: റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ സ്വദേശി രാജേഷിന്റെ വധത്തിന് ഉപയോഗിച്ച വാളും വെട്ടുകത്തിയും കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ എട്ടിനാണ് വാളും ചുണ്ട് കൂര്‍ത്ത വെട്ടുകത്തിയും കോസ്റ്റ് ഗാര്‍ഡിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. രാജേഷ് വധത്തിലെ മുഖ്യ സൂത്രധാരനായ മുഹമ്മദ് സാലിഹിനെയും കൂട്ടാളി പുത്തന്‍തെരുവ് സ്വദേശി തന്‍സീറിനെയും സ്ഥലത്തെത്തിച്ച് ആയിരുന്നു തിരച്ചില്‍.
ഇന്നലെ രാവിലെ ആറരയോടെയാണ്  തിരച്ചില്‍ തുടങ്ങിയത്. ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും പ്രതികള്‍ സംഭവസമയത്ത് ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങള്‍ പോലിസിനു കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ മുഹമ്മദ് സാലിഹ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കായലില്‍ ചൊവ്വാഴ്ചയും ഇന്നലെയും തിരച്ചില്‍ നടത്തിയത്. വസ്ത്രങ്ങളും കായലില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതികള്‍ മൊഴിന ല്‍കിയിരിക്കുന്നത്. കൊല നടത്തിയ ശേഷം ഓച്ചിറയിലേക്ക് മടങ്ങിയ സംഘം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ചവറ പാലത്തിനു കുറുകെയുള്ള കായലില്‍ ഉപേക്ഷിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഈ കായലിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള മുഹമ്മദ് സാലിഹ് ചവറ പാലത്തില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ആയുധങ്ങള്‍ അവിടെ ഉപയോഗിക്കുന്നത് അപകടമാണെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്തി കരുനാഗപ്പള്ളിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് മൂന്നംഗ സംഘം കാര്‍ കന്നേറ്റി പാലത്തില്‍ നിര്‍ത്തിയശേഷം രക്തം പുരണ്ട വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് അറസ്റ്റിലായവരുടെ മൊഴി.
Next Story

RELATED STORIES

Share it