World

രാജി ആവശ്യപ്പെട്ട സെനറ്ററെ അധിക്ഷേപിച്ച് ട്രംപ്

വാഷിങ്ടണ്‍: തന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ വനിതാ സെനറ്റര്‍ ക്രിസ്റ്റില്‍ ഗില്ലി ബ്രാന്‍ഡിനെ അധിക്ഷേപിച്ച് ട്രംപ്. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ് ഗില്ലി ബ്രാന്‍ഡ് എന്ന് ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ കലത്ത് സംഭാവന ആവശ്യപ്പെട്ട് അവര്‍തന്റെ ഓഫിസില്‍ വന്നിരുന്നു എന്നും അതിനു വേണ്ടി അവരെന്തും ചെയ്യുമെന്നും ട്രംപ് പരിഹസിച്ചു. നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ച ട്രംപ്് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന്് ഗില്ലി ബ്രാന്‍ഡ്് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ട്രംപിനെ  പ്രകോപിച്ചത്്. അതേസമയം  ട്രംപിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സഭയിലെ 100ല്‍ അധികം അംഗങ്ങള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. പ്രസിഡന്റിനെതിരായ ആരോപണങ്ങളിലെ സത്യം പുറത്തെത്തിക്കേണ്ട സമയമാണിതെന്ന് ഫ്‌ലോറിഡയില്‍ നിന്നുള്ള പ്രതിനിധിയും സിമോക്രാറ്റിക് വിമണ്‍ വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷയുമായ ലൂയിസ് ഫ്രാങ്കന്‍ അഭിപ്രായപ്പെട്ടു. ട്രംപ് അപമര്യദമായി പെരുമാറിയെന്ന്  17 സ്ത്രികള്‍ പരാതി നല്‍കിയിരുന്നു. സ്ത്രികള്‍ക്കെതിരായ അതിക്രമം ആരുടെ ഭാഗത്തു നിന്നായാലും അനുവദിച്ചുകൊടുക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it