രാജസ്ഥാന് കൊലപാതകം: പ്രതിഷേധക്കാര്‍ക്കു നേരെ സംഘപരിവാര കൈയേറ്റം
BY kasim kzm10 Dec 2017 1:45 AM GMT
kasim kzm10 Dec 2017 1:45 AM GMT
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ്ലിം മധ്യവയസ്കനെ വെട്ടിപരിക്കേല്‍പ്പിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലും ബിക്കാനീര്‍ ഹൗസിനു മുമ്പിലും പ്രതിഷേധങ്ങള്‍നടന്നു. സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊണാട്ട് പ്ലേസിലെ സെന്റര്‍ പാര്ക്കിന് പുറത്ത് നടന്ന മനുഷ്യച്ചങ്ങലയ്ക്കുനേരെ സംഘപരിവാര പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായി. പ്ലക്കാര്‍ഡുകളില്‍ നിന്ന് ഹിന്ദുത്വ തീവ്രവാദം എന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കൈയേറ്റം നടന്നത്. പീന്നീട് പോലിസെത്തി ഇവരെ നീക്കം ചെയ്തു. അറും കൊലകള്‍ രാജ്യത്ത് ആഘോഷിക്കപ്പെടുകയാണെന്ന് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത സാമൂഹികപ്രവര്‍ത്തക അരുണ ആസഫ് അലി പറഞ്ഞു. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് അഫ്റാസുല്‍ ഖാന് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയും രാജസ്ഥാന് മുഖ്യമന്ത്രിയും മൗനം തുടരുകയാണെന്നും അവര്‍ ആരോപിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങിയ പ്രതിഷേധം ആറുമണിവരെ തുടര്‍ന്നു. ശനിഴാഴ്ച രാവിലെ ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള ബിക്കാനീര്‍ ഹൗസിലേക്ക് കാംപസ് ഫ്രണ്ട് അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷധ മാര്‍ച്ച് നടത്തി. ബിക്കാനീര്‍ ഹൗസിന്റെ ഗേറ്റിന് സമീപം പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT