ernakulam local

രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ കേസെടുത്തു

വൈപ്പിന്‍: പട്ടികജാതിക്കാരനായ മല്‍സ്യ തൊഴിലാളിയെ യാതൊരു കേസുമില്ലാതെ എക്‌സൈസുകാര്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതില്‍ ഞാറക്കലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു.
മര്‍ദ്ദനമേറ്റ നായരമ്പലം നമ്പ്രാട്ടിത്തറ ഡിഗോഷ്(33)ന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തതെന്ന് എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ അറിയിച്ചു.    തിങ്കളാഴ്ച രാത്രി നെടുങ്ങാട് ചെമ്മീന്‍ കെട്ടില്‍ വല വീശി നില്‍ക്കവെയാണ് ഡിഗോഷിനെ എക്‌സൈസ്  കസ്റ്റഡിയിലെടുത്തതത്രേ. സാധനം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെവിടെയാണെന്ന് കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ താന്‍ മത്സ്യബന്ധനത്തിനു വന്നതാണെന്നും എനിക്ക് മറ്റൊന്നും അറിയില്ലെന്നും ഇയാള്‍ പറഞ്ഞെങ്കിലും എക്‌സൈസുകാര്‍ ഓഫിസില്‍ എത്തിച്ച് ചൂരലുകൊണ്ടു കാലില്‍ തല്ലുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തുവത്രേ. പിന്നീട് ഇയാളെ വീണ്ടും രാത്രി തന്നെ ചെമ്മീന്‍ കെട്ടിനടുത്തെത്തിച്ചപ്പോള്‍ കെട്ടുടമയായ സലീം എന്നയാള്‍ സ്ഥലത്തുണ്ടായിരുന്നു.
കെട്ടുടമയുടെ പക്കല്‍ നിന്നും 20 പാക്കറ്റ് ഹാന്‍സ് എക്‌സൈസ് പിടിച്ചെടുക്കുകയും ചെയ്തുവത്രേ. തുടര്‍ന്നാണ്  ഡിഗോഷിനെ വിട്ടയക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it