ernakulam local

രണ്ടിടത്ത് തീപ്പിടിത്തം; വീടും ഓഫിസും കത്തിനശിച്ചു

മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ രണ്ടിടത്തുണ്ടായ തീപ്പിടിത്തങ്ങളില്‍ വീട് ഭാഗികമായും കംപ്യൂട്ടര്‍ സര്‍വീസ് സ്ഥാപനവും കത്തി നശിച്ചു. കുന്നപ്പിള്ളി മല പഴമയില്‍ ബാലകൃഷ്ണന്റെ വീടാണ് ഇന്നലെ വൈകീട്ട് നാലരയോടെ ഭാഗികമായി കത്തി നശിച്ചത്. ഇലക്ടിക് ഉപകരണങ്ങളും തയ്യല്‍ മെഷീനും ഫാനുകളും അഗ്‌നിക്കിരയായി. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘം ഇവിടെയെത്തി തീ അണക്കുന്നതിനിടെയാണ് പായിപ്ര കവലയില്‍ പ്രവര്‍ത്തിക്കുന്ന ടെച് ലിങ്ക് എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിന്തീപ്പിടിച്ചത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് കോതമംഗലം ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥാപനത്തിലെതീയണച്ചത്. ഈസ്റ്റ് വാഴപ്പിള്ളി എളമന എല്‍ദോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാവിലെ മുതല്‍ ഈ പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അമിതമായി വൈദ്യുതിപ്രവഹിച്ചതാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച്‌ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ഉടമ എല്‍ദോസ് പറഞ്ഞു. പതിനഞ്ചോളം കംപ്യൂട്ടറുകളും ഓഫിസ് ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഓഫിസര്‍ ജോണ്‍ ജി പ്ലാക്കില്‍, ലീഡിങ് ഫയര്‍മാന്‍ കെ എ ജാഫര്‍ ഖാന്‍ അസി. ഓഫിസര്‍ ഷാജിമോന്‍, ബിജു ബാബു, ബിനീഷ് ഷൈന്‍, ബേബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Next Story

RELATED STORIES

Share it