യോഗ ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: യോഗ ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു ഹരജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ഈ നിരീക്ഷണം നടത്തിയത്.
സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന വിദ്യാഭ്യാസ ബോ ര്‍ഡുകള്‍ എന്നിവര്‍ കക്ഷികളായുള്ള ഹരജിയിന്മേല്‍ എത്രയുംപെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ഹരജിക്കാരനായ അഭിഭാഷകന്‍ ജെസി സേഥ് കോടതിയോട് അഭ്യര്‍ഥിച്ചു.
കുട്ടികളുടെ ആരോഗ്യവുമായും സമഗ്ര വികസനവുമായും ബന്ധപ്പെട്ട വിഷയമാണിതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, യോഗ ചെയ്യുന്നതില്‍നിന്നു താങ്കളെ ആരെങ്കിലും തടയുന്നുണ്ടോ എന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. അങ്ങനെ ആരെങ്കിലും ചെയ്യുന്നപക്ഷം അതിനെ മൗലികാവകാശലംഘനം എന്നു വിളിക്കാമെന്നും അതല്ലാതെ യോഗ ചെയ്യാ ന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. യോഗയുമായി ബന്ധപ്പെട്ട കോഴ്‌സുകളും പാഠപുസ്തകങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യത്തെ ഒന്നു മുതല്‍ എട്ടു വരെയുള്ള സ്‌കൂള്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജിയിന്മേല്‍ ജനുവരി 12ന് വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it