യോഗ്യതാനിര്‍ണയ പരീക്ഷ: പുതിയ ക്രമങ്ങള്‍

ന്യൂഡല്‍ഹി: പുതിയ സംവിധാനം അനുസരിച്ച് അടുത്ത അധ്യയനവര്‍ഷത്തിലെ പരീക്ഷാ തിയ്യതികളുടെ താല്‍ക്കാലിക മാതൃക താഴെ പറയുന്ന വിധമായിരിക്കും.
$ നെറ്റ് (ഡിസംബര്‍ 2018) 1.9.2018 മുതല്‍ 30.9.2018 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. 2.12.2018 മുതല്‍ 16.12.2018 വരെയുള്ള തിയ്യതികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. 2019 ജനുവരി അവസാനവാരം ഫലപ്രഖ്യാപനം.
$ ജെഇഇ മെയിന്‍ (2019 ജനുവരി, ഏപ്രില്‍)
* 2019 ജനുവരിയിലെ പരീക്ഷ 1.9.2018 മുതല്‍ 30.9.2018 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. 6.1.2019 മുതല്‍ 20.1.2019 വരെയുള്ള തിയ്യതികളില്‍ എട്ട് വ്യത്യസ്ത സിറ്റിങുകളില്‍ പരീക്ഷ നടക്കും. വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ ഏതു ദിവസം വേണമെങ്കിലും തിരഞ്ഞെടുക്കാം. 2019 ഫെബ്രുവരി ആദ്യവാരം ഫലപ്രഖ്യാപനം നടത്തും.
* 2019 ഏപ്രിലിലെ പരീക്ഷ 2019 ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം.     7.4.2019 മുതല്‍ 21.4.2019 വരെയുള്ള തിയ്യതികളില്‍ പരീക്ഷ നടക്കും. 2019 മെയ് ആദ്യവാരം ഫലപ്രഖ്യാപനം.
$ നീറ്റ് (2019 ഫെബ്രുവരി, മെയ്)
* ഫെബ്രുവരിയിലെ പരീക്ഷ 1.10.2018 മുതല്‍ 31.10.2018 വരെയുള്ള തിയ്യതികളില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. 3.2.2019 മുതല്‍ 17.2.2019 വരെയുള്ള തിയ്യതികളില്‍ എട്ടു വ്യത്യസ്ത സിറ്റിങുകളിലായ പരീക്ഷ നടക്കും. 2019 മാര്‍ച്ച് ആദ്യവാരം ഫലപ്രഖ്യാപനം.
* മെയിലെ പരീക്ഷ 2019 മാര്‍ച്ച് രണ്ടാമത്തെ ആഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. 12.5.2019 മുതല്‍ 26.5.2019 വരെയുള്ള തിയ്യതികളില്‍ പരീക്ഷ നടക്കും. 2019 ജൂണ്‍ ആദ്യവാരം ഫലപ്രഖ്യാപനം.
$ സി മാറ്റ്, ജി പാറ്റ് (ജനുവരി 2019)
22 10 2018 മുതല്‍ 15.12.2018 വരെയുള്ള തിയ്യതികളില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. 27.1.2019ല്‍ പരീക്ഷ നടക്കും. 2019 ഫെബ്രുവരി ആദ്യവാരം ഫലപ്രഖ്യാപനം.
Next Story

RELATED STORIES

Share it