യോഗി ആദിത്യനാഥും കൊലക്കേസ് പ്രതിയും വേദി പങ്കിട്ടത് വിവാദത്തില്‍
BY fousiya sidheek1 May 2017 2:16 AM GMT
fousiya sidheek1 May 2017 2:16 AM GMT
ഖോരക്പൂര്‍: കൊലക്കേസ് പ്രതിയായ എംഎല്‍എ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വേദി പങ്കിട്ടു. അമന്‍മണി ത്രിപാഠിയാണ് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത്. യോഗിയുടെ കാല്‍തൊട്ട് ത്രിപാഠി വന്ദിക്കുകയും ചെയ്തു. നൗതന്‍വ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായ ത്രിപാഠി ഭാര്യ സാറയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.ക്രമസമാധാനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രിക്കൊപ്പം കൊലക്കേസ് പ്രതി വേദി പങ്കിട്ടത് ചടങ്ങിനെത്തിയ ബിജെപി പ്രവര്‍ത്തകരില്‍ അമ്പരപ്പ് സൃഷ്ടിച്ചു. യോഗിയുടെ കാല്‍തൊട്ട് ത്രിപാഠി വന്ദിച്ചത് താന്‍ പിന്നീടാണ് അറിഞ്ഞതെന്ന് കാംപിയാര്‍ ഗഞ്ചിലെ ബിജെപി എംഎല്‍എ ഫത്തേ ബഹാദൂര്‍ സിങ് പറഞ്ഞു. അമന്‍മണിയുടെ പിതാവ് അമര്‍മണി ത്രിപാഠി, മധുമതി ശുക്ല വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചു വരുകയാണ്. നൗതന്‍വ മണ്ഡലത്തില്‍ നിന്ന് നാലു തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് അമര്‍മണി ത്രിപാഠി. മുലായംസിങ് യാദവിന്റെ സര്‍ക്കാരില്‍ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT