യോഗാ കേന്ദ്രത്തിലെ പീഡനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊച്ചി: തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന സ്ഥാപനമായ യോഗാ കേന്ദ്രത്തില്‍ ക്രൂര പീഡനത്തിനിരയായെന്നു കാട്ടി യുവതികള്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശിനി ഡോ. ശ്വേത, കണ്ണൂര്‍ സ്വദേശിനി ശ്രുതി, ആന്ധ്ര സ്വദേശിനി വന്ദന എന്നിവര്‍ നല്‍കിയ പരാതികളിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ഡിവൈസ്പി പറഞ്ഞു. പരാതിക്കാരികളില്‍ നിന്നു മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്നും ഡിവൈഎസ്പി ബിജി ജോര്‍ജ് പറഞ്ഞു.കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ പരാതിയുമായി യുവതികള്‍ രംഗത്തുവന്നത്. വലിയ വിവാദത്തിനാണ് ഇതു തിരിതെളിച്ചത്.ഇതര മതസ്ഥരെ വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ കേന്ദ്രത്തില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതികള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ക്രിസ്ത്യന്‍ യുവാവായ റിന്റോ ഐസക്കിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനത്തിനിരയായ ഡോ. ശ്വേത ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണു സംഭവം പുറത്തായത്. സംഭവം വിവാദമായതോടെ യോഗാ കേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it