Flash News

യോഗയുടെ പേരിലുള്ള നിര്‍ദേശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു: കാംപസ് ഫ്രണ്ട്

കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ ചെയ്യേണ്ടത് അഗ്‌നിദേവനെ സ്തുതിച്ചു വേണമെന്ന ആയുഷ് മന്ത്രാലയത്തിന്റെയും യുജിസിയുടെയും നിര്‍ദേശങ്ങള്‍ മതേതര സമൂഹത്തിനു ഭൂഷണമല്ലെന്നും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. യോഗാ ദിനാചരണത്തിന്റെ മറവില്‍ മതേതര സങ്കല്‍പങ്ങളെ തകര്‍ക്കാനാണു ശ്രമം. യുജിസി പോലുള്ള ഉന്നത മേഖലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതാണ്. ഇത്തരം വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ആര്‍എസ്എസ് അജണ്ടകള്‍ തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നു. ബഹുമതങ്ങളുള്ള രാജ്യത്ത് സിബിഎസ്ഇ പോലുള്ള സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരണത്തിനുള്ള മീഡിയമായി ഉപയോഗിക്കുകയാണ്. യോഗ പോലുള്ളവ വര്‍ഗീയവല്‍ക്കരിച്ച് നാട്ടില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ മതേതരസമൂഹം ഒന്നിക്കണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it