Pathanamthitta local

'യോഗത്തില്‍ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാര്‍ഹം'



പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് നിര്‍മിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് കായികമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്നെ പങ്കെടുപ്പിക്കാതിരുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സലിം പി ചാക്കോ പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എയും സലിം പി ചാക്കോയും ആണ് ജില്ലയില്‍ നിന്നുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍. സങ്കുചിതമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കായികരംഗം മുന്നോട്ടുപോവുന്നതെന്ന് സലിം പി ചാക്കോ പറയുന്നു. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ മുന്‍കൈയ്യടുത്താണ് സിന്തറ്റിക് ട്രാക്കിന് 7.23 കോടി രൂപ ഭരണാനുമതി നേടിയത്. ഇതിനു ശേഷമാണ് സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരളാ ലിമിറ്റഡിനെ (സില്‍ക്ക്) പണികള്‍ ഏല്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ സംസ്ഥാന കായിക മേഖലാ വികസനത്തിന് സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടുള്ളതും പ്രത്യേകമായി എടുത്തുപറഞ്ഞിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ ബജറ്റില്‍ വക കൊള്ളിക്കാതിരുന്നതുമാണ് പദ്ധതി ഇല്ലാതായതെന്ന മട്ടിലുള്ള ബന്ധപ്പെട്ടവരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സലിം ആരോപിക്കുന്നു. എന്നാല്‍ ബജറ്റില്‍ നിര്‍ദേശിച്ച് പണം അനുവദിക്കാതിരുന്നത് കാരണം പദ്ധതി സങ്കല്‍പം മാത്രമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it