യെച്ചൂരിക്ക് പിന്തുണയുമായി സിപിഐ
BY kasim kzm19 April 2018 3:14 AM GMT
kasim kzm19 April 2018 3:14 AM GMT
ഹൈദരാബാദ്: ബിജെപിയെ തോല്പിക്കാന് മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കണമെന്ന സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനു പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സിപിഐയുടെ പിന്തുണ. അതേസമയം, വിഷയത്തില്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത ഇടതുപാര്‍ട്ടികളിലും പ്രകടമായി. ബിജെപിയെ വീഴ്ത്താന്‍ മതേതര ജനാധിപത്യ ചിന്താഗതിയുള്ളവരുടെ വിശാലസഖ്യം വേണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. സഖ്യം തിരഞ്ഞെടുപ്പില്‍ ഒതുങ്ങരുതെന്നും സഹകരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് ഇടതു നേതാക്കളില്‍ ഭൂരിഭാഗവും മതേതരശക്തികളുടെ ഐക്യപ്പെടല്‍ വേണമെന്ന സൂചന നല്കിയപ്പോള് എസ്യുസിഐയും ഫോര്‍വേഡ് ബ്ലോക്കും മൗനം പാലിച്ചു. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യത്ത് ഇടതു മതേതര ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിപിഐ(എംഎല്) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഇടതുപക്ഷം ഒന്നിച്ചാല്‍ മാത്രമേ ഫാഷിസ്റ്റുകളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം മനോജ് ഭട്ടാചാര്യ പറഞ്ഞു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT