palakkad local

യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലിസ് മര്‍ദനം

പാലക്കാട്: സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുത്തെന്ന കുറ്റം ചുമത്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് പോലിസിന്റെ ക്രൂരമര്‍ദനം. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം സെക്രട്ടറി മന്‍സൂറിനെയാണ് സൗത്ത് പോലിസ് ക്രൂരമായി മര്‍ദിച്ചത്.
നെഞ്ചത്തും മറ്റും ക്രൂരമായി ചവിട്ടേറ്റ മന്‍സൂര്‍ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അറിയിച്ചു.യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് സഹപ്രവര്‍ത്തകരും മന്‍സൂറും അറിയിച്ചിട്ടും പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മന്‍സൂറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ അപേക്ഷിച്ചപ്പോഴാണ് എസ്‌ഐയും രണ്ടു പോലിസുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.  ടൗണ്‍ സൗത്ത് സിഐ മനോജിന്റെ നിര്‍ദ്ദേശാനുസരണമാണ് മന്‍സൂറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ് ഐയുടെയും മറ്റും വിശദീകരണം.
രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനായി പോലിസിനെ കരുവാക്കുകയാണ് ചെയ്യുന്നത്. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it