kannur local

യൂത്ത്‌ലീഗ്-സിപിഎം സംഘര്‍ഷം

പാനൂര്‍: പാറാട് യൂത്ത്‌ലീഗ്-സിപിഎം സംഘര്‍ഷം. മൂന്നു ലീഗ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി അരിയില്‍ ഷുക്കൂര്‍ ദിനത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി പാറാട്ട് ശിഹാബ് തങ്ങള്‍ റോഡില്‍ പതിച്ച നോട്ടീസ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ കൊമ്പന്റവിട യാസര്‍(20), കുനിയില്‍ ആശിഖ് 23), വാഴയില്‍ അനസ്(22), ഡിവൈഎഫ്‌ഐ പാനൂര്‍ മേഖലാ കമ്മിറ്റിയംഗം ജിഷ്ണു, സിപിഎം പ്രവര്‍ത്തകരായ ബാബു, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവരെ തലശ്ശേരിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it